പാലക്കാട്- ഖത്തറില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി നിര്യാതനായി. ദീർഘകാലം ഖത്തറിൽ ജോലിചെയ്തിരുന്ന പാലക്കാട് പറളി അറബിക് കോളേജിന് സമീപം ആറ്റൂർ വളപ്പിൽ എ.എ. അബ്ദുലത്തീഫാണ് ഹൃദയാഘാതം മൂലം നിര്യാതനായത് ഖത്തറിലെ മൈദറിൽ മസ്ജിദ് അബുസ്വാലക്കടുത്ത് നാല്പത് വർഷത്തോളമായി പ്രവാസിയായിരുന്നു. ഭാര്യ ഫാത്തിമ, മക്കൾ ആഫിറ, ആരിഫ, ആശിഫ്. മരുമക്കൾ അബ്ദുൽ റഷീദ്, മുഹമ്മദ് ഹനീഫ്, ആയിഷ ദിൽന.