ജിസാൻ - ദക്ഷിണ ജിസാനിൽ മിന്നലേറ്റ് സൗദി പൗരൻ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് മഴക്കിടെയാണ് സ്വന്തം ഗ്രാമത്തിൽ വെച്ച് സൗദി പൗരന് മിന്നലേറ്റത്. തൽക്ഷണം മരണം സംഭവിച്ചു. ജിസാനിലെ വിവിധ പ്രദേശങ്ങളിൽ സമാന രീതിയിൽ മിന്നലേറ്റ് ഏതാനും പേർ അടുത്തിടെ മരണപ്പെട്ടിരുന്നു.