Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ മര്‍ദിച്ചുവെന്ന ആരോപണം തള്ളി ഇ ഡി

തൃശൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ മര്‍ദിച്ചുവെന്ന ആരോപണം തള്ളി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി ഇ ഡി യൂണിറ്റാണ് അരവിന്ദാക്ഷന്റെ ആരോപണം തള്ളിയത്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. സാധാരണ രീതിയിലുള്ള ചോദ്യംചെയ്യലാണ് നടന്നത്. എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നും, പരാതിയുടെ പേരില്‍  ഇ ഡി ഓഫീസില്‍ പൊലീസ് എത്തിയതില്‍ അതൃപ്തിയുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടുന്നു.  ഇ ഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സി പി എം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷന്‍ ഉന്നയിച്ചത്. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചന്നാണ് അരവിന്ദാക്ഷന്റെ പരാതി. കരുവന്നൂര്‍ തട്ടിപ്പില്‍ ഇ പി ജയരാജന്റെയും കെ രാധാകൃഷ്ണന്റെയും എ സി മൊയ്തീന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചു. നേതാക്കളുടെ പേര് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും മകളുടെ വിവാഹ നിശ്ചയദിവസം വീട്ടില്‍ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചിരുന്നു.

 

Latest News