റിയാദ്- വാണിജ്യ വഞ്ചന നടത്തുകയും ഓഫര്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്ത ഒപ്റ്റിക്കല്‍സ് ഷോപ്പിന് റിയാദ് ക്രിമിനല്‍ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. സ്ഥാപനം നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും സ്ഥാപനത്തിന്റെ പേരു വിവരങ്ങളും നിയമ ലംഘകരുടെ സ്വന്തം ചെലവില്‍ രണ്ടു പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്. വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി സ്ഥാപനത്തിനെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.