തിരുവനന്തപുരം- മുതിര്‍ന്ന പത്ര പ്രവര്‍ത്തകനും, ജനയുഗം മുന്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററും, സി പി ഐ നേതാവും ആയിരുന്ന യു വിക്രമന് (66)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം
പി ആര് എസ് ഹോസ്പിറ്റലില്‍ ഇന്നു വെളുപ്പിന് അഞ്ചരക്ക് ആയിരുന്നു അന്ത്യം.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു. കേരള ജേര്‍ണലിസ്റ്റ് യൂണിയന് സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റും, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന് മുന്‍ വൈസ് പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയിരുന്നു.തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹോണററി മെമ്പര്‍ ആണ്.കമ്മ്യൂണിസ്റ്റ് ആചാര്യന് സഖാവ് സി ഉണ്ണിരാജയുടെയും, മഹിളാ നേതാവ് ആയിരുന്ന സഖാവ് രാധമ്മ തങ്കച്ചിയുടെയും മകന്. സീതാ വിക്രമന് ആണ് ഭാര്യ. സന്ദീപ് വിക്രമന് മകന്. തിരുവനന്തപുരം വലിയവിള മൈത്രി നഗറില്‍ ആണ് വസതി.