മക്ക- ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴി ഇതുവരെ വിദേശങ്ങളില്‍ നിന്ന് 4,16,086 തീര്‍ഥാടകര്‍ എത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് വഴി 651 ഹജ് സര്‍വീസുകളില്‍ 1,17,441 തീര്‍ഥാടകരും മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 1,359 സര്‍വീസുകളില്‍ 2,98,645 ഹാജിമാരുമാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം ജിദ്ദ വിമാനത്താവളം വഴി എത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഏഴു ശതമാനവും മദീന എയര്‍പോര്‍ട്ട് വഴി എത്തിയ ഹാജിമാരുടെ എണ്ണത്തില്‍ മൂന്നു ശതമാനവും വര്‍ധനവുണ്ട്.