Sorry, you need to enable JavaScript to visit this website.

മഞ്ഞപ്പടയെ ലൂണ നയിക്കും; ആറു മലയാളികൾ ഉൾപ്പെടെ 29 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി - ഐ.എസ്.എൽ ഫുട്ബാൾ 2023-24 സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു. ഉറുഗ്വെയ്ൻ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ 11 പുതുമുഖങ്ങൾ അടക്കം 29 അംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. പുതിയ സീസണിൽ ആറു മലയാളി താരങ്ങളും ടീമിൽ ഇടംപിടിച്ചു.
 വ്യാഴാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബെംഗളൂർ എഫ്.സിയുമായാണ് കേരളത്തിന്റെ ചുണക്കുട്ടികൾ കൊമ്പുകോർക്കുക. 21ന് രാത്രി എട്ടിനാണ് ഉദ്ഘാടന മത്സരം ആരംഭിക്കുക.
 രാഹുൽ കെ.പി, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, വിബിൻ മോഹനൻ എന്നിവരാണ് ടീമിലുൾപ്പെട്ട മലയാളി താരങ്ങൾ. അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, മാർക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിങ്‌സിച്, ക്വാമെ പെപ്ര, ഡെയ്‌സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ടീമിലുണ്ട്. കേരളം നാളെ കളിക്കളത്തിലേക്ക് എന്ന കുറിപ്പോടെയാണ് ടീമിനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. ഇവാൻ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിന്റെ ആദ്യ നാലുമത്സരങ്ങളിൽ സസ്‌പെൻഷൻ കാരണം അദ്ദേഹം ടച്ച് ലൈനിൽ ഉണ്ടാകില്ല.

ഇതാണ് ടീം ബ്ലാസ്റ്റേഴ്‌സ്
ഗോൾകീപ്പർമാർ: സച്ചിൻ സുരേഷ്, കരൺജീത് സിങ്, ലാറ ശർമ, മുഹമ്മദ് അർബാസ്
പ്രതിരോധം: മാർക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിൻസിച്ച്, പ്രീതം കോട്ടാൽ, റൂയിവാ ഹോർമിപാം, ഐബൻഭ ഡോലിങ്, നവോച്ച സിങ്, സന്ദീപ് സിങ്, പ്രബീർ ദാസ്.
മധ്യനിര: അഡ്രിയാൻ ലൂണ (ക്യാപ്റ്റൻ), ഫ്രെഡ്ഡി ലാലാവ്മാവിയ, യോയ്‌ഹെൻബ മീഠെയ്, ഡാനിഷ് ഫറൂഖ്, മുഹമ്മദ് അസ്ഹർ, സൗരവ് മണ്ഡൽ, മുഹമ്മദ് ഐമെൻ, ബ്രൈസ് മിരാൻഡ.
മുന്നേറ്റനിര: രാഹുൽ കെ.പി, നിഹാൽ സുരേഷ്, ബിദ്യാസാഗർ സിങ്, ഇഷാൻ പണ്ഡിത, ഡൈസുകി സകായ്, ക്വാമി പേപ്ര, ദിമിത്രിയോസ് ഡയമന്റക്കോസ്.
 

Latest News