തൃശൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനിടെ കേസില്‍ ഇ പി ജയരാജന്റെ പേര് പറയാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സി പിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. എ സി മൊയ്തീന് പണം കൊടുത്തെന്ന് പറയാനും നിര്‍ബന്ധിച്ചു. ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിക്കുകയും ചെയ്തു. അന്വേഷണത്തോട് എല്ലാ വിധത്തിലും സഹകരിച്ചു. അറിയുന്ന എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാ രേഖകളും ഹാജരാക്കിയിട്ടും ഇല്ലാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ഇ ഡി ഉപദ്രവിക്കുകയാണെന്നും അരവിന്ദാക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് അരവിന്ദാക്ഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.