Sorry, you need to enable JavaScript to visit this website.

പമ്പാ തീരത്തുകൂടി റെയില്‍, മണ്ണു പരിശോധന തുടങ്ങി

പത്തനംതിട്ട-  പമ്പാതീരത്തുകൂടി മാത്രം കടന്നു പോകുമെന്ന് പ്രതീക്ഷിച്ച ചെങ്ങന്നൂര്‍-പമ്പ റെയില്‍വേ പദ്ധതിക്കായി മണ്ണു പരിശോധന ജനവാസ പ്രദേശങ്ങളിലും തുടങ്ങി.  ജനവാസ മേഖലയിലൂടെ റെയില്‍വേ ലൈന്‍ വരുന്നതിനെതിരേ  ജനകീയ പ്രതിഷേധം ഒരുങ്ങുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള ഏജന്‍സിയാണ് പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. അന്യ സംസ്ഥാന തൊഴിലാളികള്‍ അല്ലാതെ ഉദ്യോഗസ്ഥരാരും ഒപ്പമില്ല. പൊതുവെ ജനവാസം കുറവുള്ള പ്രദേശങ്ങളിലൂടെ തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളിലൂടെ പാത കടന്നുപോകുന്നതിനാല്‍ ജനങ്ങളെ പരമാവധി ഒഴിപ്പിക്കാതെയാണ് പാത നിര്‍മ്മിക്കുന്നതെന്നും പറയുന്നുണ്ട്. നിലവിലെ രൂപകല്‍പ്പന പ്രകാരം ആറന്മുള
വിമാനത്താവള പദ്ധതി പ്രദേശത്തു കൂടി കടന്ന് കടവന്ത്ര വഴിയാണ് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്‌റ്റേഡിയം ഭാഗത്തേക്ക് പാത എത്തുന്നത്. ഇവിടെനിന്നും കോഴഞ്ചേരി ഈസ്റ്റ്, പനച്ചക്കുഴി കോളനി വഴി പോകുന്ന തരത്തിലാണ് മണ്ണ് പരിശോധന നടക്കുന്നത്.
 
ആറന്മുള, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് സര്‍വേ എത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരും റസിഡന്‍സ് അസോസിയേഷനുകളും രംഗത്ത് വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ നിന്നും ആറന്മുള, കോഴഞ്ചേരി, അയിരൂര്‍, വടശേരിക്കര വഴി പമ്പയിലേക്ക് ആകാശ പദ്ധതിയാണ് ആദ്യ ഘട്ടത്തില്‍പറഞ്ഞിരുന്നത്എന്നാല്‍ ഇപ്പോള്‍ തുടങ്ങിയ സര്‍വേ പ്രകാരം പമ്പാ തീരത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് ലൈന്‍ കടന്നു പോകുന്നത്.   ആദ്യം നടത്തിയ ഹെലികോപ്റ്റര്‍ സര്‍വേയെ തുടര്‍ന്നാണ് പദ്ധതി കടന്നു പോകുന്ന റോഡില്‍ വരെ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ചെങ്ങന്നൂര്‍നഗരസഭയില്‍നിന്ന് ആരംഭിച്ച് ആറന്മുള
കോഴഞ്ചേരി, ചെറുകോല്‍, വടശേരിക്കര, പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാതക്ക് പുതുക്കിയ സര്‍വേ പ്രകാരം 59 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. ചെങ്ങന്നൂര്‍ നിന്നും 53 മിനിട്ടാണ് പമ്പ യാത്രക്ക് എടുക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ ആണ് സര്‍വേ നടപടികള്‍ എന്നും ആരോപണമുണ്ട്. സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പഞ്ചായത്തുകളെ
അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ആറന്മുള നിന്നും വയലത്തല വഴി വടശേരിക്കര എത്തിയശേഷംറെയില്‍പാത പമ്പ നദിക്കരയിലൂടെ പോകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.

പരമാവധി ജനവാസ മേഖല ഒഴിവാക്കി പോകുന്ന പാതയാണെന്ന് അറിയിച്ചിട്ടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കൂടി പാതയ്ക്കായി പരിശോധനക്കായി നടത്തുന്നത് പ്ര തിഷേധാര്‍ഹമാണെന്നാണ് നാട്ടുകാരുടെ പക്ഷം.കൊച്ചി മെട്രോ പോലെ തൂണുകളില്‍ കൂടി മാത്രം ലൈന്‍ കടന്നു പോകുന്നതിനാല്‍ ആശങ്ക വേണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

 

Latest News