കോഴിക്കോട് - നിപ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കോഴിക്കോട്ട് നിരവധി കുട്ടികളെ പങ്കെടുപ്പിച്ച് ഗുസ്തി മത്സരം. 17 നും 19 നും വയസിന് താഴെയുള്ള കുട്ടികളുടെ മത്സരമാണ് നടക്കുന്നത്. ജില്ലാ സ്‌കൂള്‍ ഗെയിംസുമായി ബന്ധപ്പെട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നിയന്ത്രങ്ങള്‍ ലംഘിച്ച് ഗുസ്തി മത്സരം നടക്കുന്നത്. കലക്ടറുടെ ഉത്തരവ് മറികടവന്നാണ് മത്സരം. 200ലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് മത്സരത്തിന് എത്തിയത്. മത്സരം മാറ്റി വെക്കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ടായിരുന്നു. ചട്ടലംഘനം നടന്നാല്‍ ഉത്തരവാദിത്തം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കായിരുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇത് മറികടന്ന് സാമൂഹിക അകലമോ മാസ്‌കും ഇല്ലാതെയാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ ആളുകളെത്തിയിരിക്കുന്നത്. അതേസമയം മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അനുമതി ഇല്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ വ്യക്തമാക്കി.