തിരുവനന്തപുരം - ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് തനിക്കുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അയിത്തത്തെക്കുറിച്ച് വെളിപ്പെടുത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ യുക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാധാകൃഷ്ണനുമായി നേരിട്ട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സംസാരിച്ച ശേഷം അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. നമ്മുടെ സമൂഹത്തില്‍ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ദേവസ്വത്തിന്റെ ചുമതലയുള്ള മന്ത്രിയായ അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. അവിടെ ഒരു പ്രധാന പൂജാരിയും ഒരു അസിസ്റ്റന്റ് പൂജാരിയും വിളക്ക് കൊളുത്തുന്നു. അതിന്റെ ഭാഗമായി നേരിടേണ്ടി വന്ന അയിത്ത വെളിപ്പെടുത്തലാണ് രാധാകൃഷ്ണന് നടത്തിയത്. അദ്ദേഹം പറഞ്ഞതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. നമ്മുടെ സമൂഹത്തില്‍ നാം ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.