അബുദാബി- ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ (എസ്‌കെഎംസി) വിജയകരമായ ചികിത്സയെ തുടര്‍ന്ന് അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ അഞ്ച് വയസ്സുകാരന് വീണ്ടും നടക്കാനും സ്‌കൂളിലേക്ക് മടങ്ങാനും കഴിഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കുട്ടികളിലും കൗമാരക്കാരിലും പ്രധാനമായും താഴത്തെ കൈകാലുകളുടെ നീളമുള്ള അസ്ഥികളില്‍ വീക്കം ഉണ്ടാക്കുന്ന അപൂര്‍വ അസുഖമായ മള്‍ട്ടിഫോക്കല്‍ ഓസ്റ്റിയോമെയിലൈറ്റിസ് എന്ന അസുഖം ബാധിച്ച കുട്ടിയായിരുന്നു ഫിലിപ്പൈന്‍സുകാരനായ എലിജ. അസ്ഥി അല്ലെങ്കില്‍ സന്ധി വേദന, അസ്ഥി വീക്കം, മുടന്തല്‍, സോറിയാസിസ്, മുഖക്കുരു പോലുള്ള ചര്‍മ്മ വൈകല്യങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും അനുകൂലമായ ഫലങ്ങള്‍ക്ക് നിര്‍ണായകമാണ്.
മുഴുവന്‍ ശരീരവും എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയനായ ശേഷം, എസ്‌കെഎംസിയുടെ റുമാറ്റോളജി ക്ലിനിക്കില്‍ സിആര്‍എംഒ ആണെന്ന് കണ്ടെത്തുകയായിരുന്നു.