കൊച്ചി- വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. അസം മാരിഗൗന്‍ സ്വദേശി റബുള്‍ ഇസ്ലാം (37), ദുപാരിത്തുര്‍ സ്വദേശി മക്‌സിദുള്‍ ഹഖ് (23) എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്.
പോഞ്ഞാശേരി ഭാഗത്ത് വാടക വീട്ടില്‍ ബാഗില്‍ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. അസമില്‍ നിന്നാണ് ഇത് കൊണ്ടുവന്നത്. അതിഥിത്തൊഴിലാളികള്‍ക്കിടയിലാണ് വില്‍പ്പന നടത്തുന്നത്.
ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്. ഐ ജോസി. എം. ജോണ്‍സന്‍, എ. എസ്. ഐമാരായ ജോബി മത്തായി, മുജീബ്, സി. പി. ഒ കെ. എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു.