കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ ഭക്ഷണം പാകം ചെയ്യവേ കുക്കര്‍ പൊട്ടിത്തെറിച്ചു. ഗുരുതര പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴിമലയിലാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ എ. കെ. ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനം നടത്തിയ ബോട്ട് ഏഴിമല തീരത്തിനടുത്തെത്തിയപ്പോഴായിരുന്നു അപകടം. ഉടന്‍ സഹപ്രവര്‍ത്തകര്‍ തീരദേശ പോലീസുമായി ബന്ധപ്പെടുകയും മറ്റൊരു വള്ളത്തില്‍ കരയിലേക്കെത്തിക്കുകയുമായിരുന്നു.