തിരുവനന്തപുരം - മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എല്‍ ഡി എഫില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് എല്‍ ഡി എഫ് ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എല്‍ ഡി എഫ് നടപ്പാക്കും. അക്കാര്യത്തില്‍ സംശയമൊന്നും വേണ്ട. പുന: സംഘടനയെന്നത് ഒരു പ്രശ്‌നമാക്കി മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.