തൃശൂര്‍ - റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വീട്ടമ്മ മരിച്ചു. ചിയ്യാരം സ്വദേശി ബേബി ആന്റണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിക്കാണ് എം ജി റോഡിലെ കുഴിയില്‍ വീണ് ബേബി ആന്റണിക്ക് പരിക്കേറ്റത് . ഭര്‍ത്താവുമൊത്ത് വീട്ടുസാധനങ്ങള്‍ വാങ്ങി മടങ്ങും വഴി ആയിരുന്നു ബൈക്ക് കുഴിയില്‍ വീണു മറിഞ്ഞത് . തലക്ക് ഗുരുതരമായി പരിക്കേറ്റ ബേബിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.