Sorry, you need to enable JavaScript to visit this website.

നിപ രണ്ടാം തരംഗം പൂർണമായും തള്ളാറായില്ല; കൂടുതൽ പേരിലേക്ക് പടർന്നില്ലെന്നത് ആശ്വാസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - നിപ ഭീഷണി പൂർണമായി ഒഴിഞ്ഞുപോയെന്ന് പറയാനാകില്ലെങ്കിലും കൂടുതൽ പേരിലേക്ക് രോഗം പടർന്നില്ലെന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം തംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പൂർണമായും തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 നിപ ഭീഷണി തടയാൻ സർക്കാർ കൃത്യമായ മുൻകരുതൽ സ്വീകരിക്കുകയുണ്ടായി. വ്യാപനം തടയുന്നതിനും രോഗബാധിതർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടിയുമായാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാൻ ശാസ്ത്രീയമായ മുൻകരുതൽ സ്വീകരിച്ചത്. തുടക്കത്തിൽതന്നെ കണ്ടെത്താനായത് കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവാക്കാനായെന്നും പറഞ്ഞു. 1286 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. അവരിൽ 276 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടതാണ്. 122 പേർ രോഗികളുടെ കുടുംബാഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവർത്തകർ പട്ടികയിലുണ്ട്. 994 പേർ നിരീക്ഷണത്തിലാണിപ്പോൾ. 304 പേരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതിൽ 267 പേരുടെ പരിശോധനാഫലം ലഭിച്ചു. ഇതിൽ ആറു പേർക്ക് പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 9 പേർ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏഴുമാസത്തിനുശേഷമാണ് മുഖ്യമന്ത്രി ഒരു വാർത്താസമ്മേളനം നടത്തുന്നത്. 

Latest News