തിരുവനന്തപുരം - താനൂരില്‍ താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണം സി ബി ഐ ഏറ്റെടുത്തു. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കസ്റ്റഡി മരണം അന്വേഷിക്കുക. ഇതിനായി സി ബി ഐ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ നാളെ താനൂരിലെത്തും. ഡി വൈ എസ് പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. താമിര്‍ ജിഫ്രിയുടെ സഹോദരന്റെ മൊഴി നാളെയെടുക്കും. താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സി ബി ഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.