അടൂര്‍- ഏനാത്ത് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ച നിലയില്‍. തട്ടാരുപടികൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി. അലക്‌സ് (ലിറ്റിന്‍ 45), മൂത്തമകന്‍ മെല്‍വിന്‍ എന്നിവരാണ് മരിച്ചത്.
കുട്ടിയെ വിഷം കൊടുത്തോ കഴുത്തില്‍ കയര്‍ മുറുക്കിയോ ആകാം കൊലപ്പെടുത്തിയതെന്ന് കരുതുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. മാത്യുവിന്റെ ഭാര്യ ജിദ്ദ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. രണ്ടു മക്കളും മാത്യൂവും മാത്രമായിരുന്നു വീട്ടില്‍ താമസം. മാത്യുവിന്റെ സഹോദരി തായിഫ് എം.ഒ.എച്ച് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നുണ്ട്.
മെല്‍വിന്‍ സുഖമില്ലാത്ത കുട്ടിയാണെന്ന് പറയുന്നു. ഇളയ മകന്‍ ആല്‍വിന്‍ (5) ചൊവ്വാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്ഥലത്ത് വന്ന് മേല്‍നടപടി സ്വീകരിച്ചു. മദ്യലഹരിയിലാകാം കൊല നടത്തിയതെന്ന് കരുതുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)