Sorry, you need to enable JavaScript to visit this website.

വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയ ആറുപേര്‍ അറസ്റ്റില്‍

വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയ ആറുപേര്‍ ്അറസ്റ്റില്‍
കൊച്ചി- വാഴക്കുളത്ത് വീട് വാടകക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗ സംഘം പോലീസ് പിടിയില്‍. കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനില്‍ അഭിലാഷ് (44), ചടയമംഗലം ഇലവക്കോട് ഹില്‍ വ്യൂവില്‍ അബ്രാര്‍ (30), കള്ളിയൂര്‍ ചിത്തിര ഭവനില്‍ റെജി ജോര്‍ജ് (37), തിരുവള്ളൂര്‍ നക്കീരന്‍ സാൈല ദേവി ശ്രീ (39), ഒറ്റപ്പാലം പൊന്നാത്തുകുഴിയില്‍ രംസിയ (28), ചെറുതോന്നി തടയമ്പാട് ചമ്പക്കുളത്ത് സുജാത (51) എന്നിവരെയാണ് വാഴക്കുളം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. എ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

വാഴക്കുളം ചവറ കോളനിക്ക് സമീപം വാടക വീട്ടില്‍ അനാശാസ്യം നടത്തുകയായിരുന്നു. മൂന്നുദിവസമായി വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തി വരികയായിരുന്നു.

വാഴക്കുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്. ഐ പി. എന്‍. പ്രസാദ്, എ. എസ്. ഐ ജി. പി. സൈനബ, എസ്. സി. പി ഒ. ജോബി ജോണ്‍, സി. പി. ഒമാരായ കെ. എസ്. ശരത്, വിനീഷ് വിജയന്‍, സാബു സാം ജോര്‍ജ്ജ് എന്നിവരാണുണ്ടായത്.

Latest News