Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാഹനങ്ങളിൽ പരസ്യം പതിക്കുന്നവർക്ക് മുന്നറിയിപ്പ്

റിയാദ് - സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ പരസ്യങ്ങൾ കർശനമായി നിരോധിക്കുമെന്ന് റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് തീരുമാനിച്ചു. അടുത്ത മുഹറം ഒന്നു (സെപ്റ്റംബർ 11) മുതൽ പരസ്യങ്ങൾ പതിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളുടെ പേരിൽ നിയമ ലംഘനം രജിസ്റ്റർ ചെയ്ത് പിഴകൾ ചുമത്തും. വാഹനങ്ങളിൽ പരസ്യങ്ങൾ ചെയ്യുന്നത് ട്രാഫിക് നിയമം വിലക്കുന്നുണ്ട്. എന്നാൽ നിയമ ലംഘകർക്കെതിരെ ഇതുവരെ കർശന നടപടികൾ സ്വീകരിച്ചിരുന്നില്ല. 
നിയമം ലംഘിച്ച് നിരവധി സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സ്വന്തം വാഹനങ്ങളിലും ബസുകളിലും മറ്റും പരസ്യം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ട കാര്യം ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചതായി റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി വ്യവസായികളെയും സ്വകാര്യ കമ്പനികളെയും സ്ഥാപനങ്ങളെയും ഉണർത്തിയിരുന്നു. ബോഡികളിൽ ഏതു തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാലും സെപ്റ്റംബർ 11 മുതൽ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തുമെന്ന് റിയാദ് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. 


 

Latest News