കോഴിക്കോട് - വിവിധ പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിപ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍
കടകള്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിപ്പിക്കാം, ബാങ്കുകള്‍ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാമെന്നും ജില്ലാകളക്ടറുടെ ഉത്തരവില്‍ പറയുന്നു. അതേസമയം, മറ്റ് നിയന്ത്രണങ്ങള്‍ തുടരും. ആദ്യം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നല്‍കുക. മാസ്‌ക്,സാനിറ്റൈസര്‍ എന്നിവ ഉപയോ?ഗിക്കണം. കൂടാതെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും വിലക്കുണ്ടെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് നിപ പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചികിത്സയില്‍ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. ആകെ 218 സാമ്പിളുകള്‍ പരിശോധിച്ചു. സമ്പര്‍ക്ക പട്ടികയില്‍ 1270 പേരാണുള്ളത്. ഇന്ന് 37 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെറ്റിനറി വിദഗ്ധര്‍ നിപ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ഇന്നും നാളെയുമായി 136 സാമ്പിളുകളുടെ ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.