തിരുവന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യ പരിശോധനയ്ക്കും വിദഗ്ധ ചികിത്സയ്ക്കുമായി അടുത്ത മാസം യുഎസിലേക്കു തിരിക്കും. മിനസോട്ടയിലെ ലോകപ്രശസ്ത മയോ ക്ലിനിക്കിലാണ് ചികിത്സ. ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രി യാത്ര തിരിക്കും. സെപ്തംബര്‍ ആറിനു തിരിച്ചെത്തുമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. പൂര്‍ണമായും സര്‍ക്കാര്‍ ചെലവിലായിരിക്കും മുഖ്യമന്ത്രിയുടെ യാത്രയും ചികിത്സയും. ഭാര്യ കമല വിജയനും അദ്ദേഹത്തെ അനുഗമിക്കും. മാര്‍ച്ചില്‍ വൈദ്യ പരിശോധനയ്ക്കായി ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചിരുന്നു. ഇതു പതിവ് വാര്‍ഷിക വൈദ്യ പരിശോധനയെന്നായിരുന്നു വിശദീകരണം.
ജൂലൈ ആദ്യത്തില്‍ മുഖ്യമന്ത്രി നടത്തിയ യുഎസ് സന്ദര്‍ശനത്തിനിടെ മയോ ക്ലിനിക്കില്‍ പരിശോധന നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ രോഗം സംബന്ധിച്ച വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.