തിരുവനന്തപുരം- ബി.ജെ.പിക്ക് എതിരെ രൂപീകരിച്ച പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സി.പി.എം ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇന്ത്യ മഹാസഖ്യത്തിലെ 28 പാർട്ടികൾക്കൊപ്പം ബി.ജെ.പിയെ താഴെയിറക്കാൻ സി.പി.എമ്മും ഉണ്ടാകും. ഇന്ത്യ എന്ന ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ മഹാസഖ്യം വിശാലമായ വ്യവസ്ഥിതിയാണ്. അതിൽ ഞങ്ങളുമുണ്ട്. ഇപ്പോൾ തന്നെ 28 പാർട്ടികളുണ്ട്. ഈ വിശലമായ സഖ്യത്തിൽ അവർക്കൊപ്പം ഞങ്ങളുമുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസുമായി വേദി പങ്കിട്ടാൽ എൽ.ഡി.എഫിന്റെ രാഷ്ട്രീയ പോരാട്ടം ദുർബലമാകില്ലെന്ന ബിനോയ് വിശ്വം എം.പിയുടെ പരാമർശം അവരുടെ നിലപാടാണ്. ബി.ജെ.പിയെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ കൂടെയുണ്ടാകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.