തിരുവനന്തപുരം - ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി ഉൾപ്പെടെ വിവിധ പരീക്ഷകളുടെ തിയ്യതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2024 മാർച്ച് നാലുമുതൽ മാർച്ച് 25വരെ എസ്.എസ്.എൽ.സി പരീക്ഷ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരീക്ഷാ മൂല്യനിർണയക്യാമ്പ് ഏപ്രിൽ 3 മുതൽ 17വരെ പത്തുദിവസം നീണ്ടുനിൽക്കുമെന്നും മന്ത്രി അറിയിച്ചു.
ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് ഒന്നുമുതൽ 26 വരെ നടക്കും. പരീക്ഷ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 21 വരെ നടക്കും. ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും. എസ്.എസ്.എൽ.സി മോഡൽ ഫെബ്രുവരി 19 മുതൽ 23വരെയായിരിക്കും. ഐടി മോഡൽ പരീക്ഷ ജനുവരി 17 ജനുവരി 29വരെ നടക്കും.
ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതൽ 14 വരെയായിരിക്കും. പ്ലസ് വൺ ഇംപ്രുവ്‌മെന്റ് പരീക്ഷ നിപ സാഹചര്യത്തിൽ മാറ്റിയതായും, ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 9 മുതൽ 13 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു
എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിൾ
ഐ.ടി മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ.
ഐടി പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെ.
2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലിഷ്
മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്
പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തിയ്യതികളിലായി നടത്തും. 4,04,075 പേർ പരീക്ഷ എഴുതും. കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തിയതികളിലാണ് നടക്കുക. 27,633 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്നു 2,661 പേർ പരീക്ഷ എഴുതും.
വിവിധ സ്‌കൂൾ മേളകളുടെ തിയ്യതി ഇങ്ങനെ
സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 16 മുതൽ 20 വരെ തൃശൂരിൽ നടക്കും. സ്‌പെഷൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെയായിരിക്കും. ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽ വച്ച് നവംബർ 30 മുതൽ ഡിസംബർ 3 വരെ നടക്കും. സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലത്ത് വച്ച് 2024 ജനുവരി 4 മുതൽ 8 വരെ നടക്കും.