കൽപ്പറ്റ - പോക്‌സോ കേസിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാവ് അറസ്റ്റിൽ. വയനാട് വൈത്തിരിയിൽ പ്രായപൂർത്തിയാവാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കണ്ണാടിച്ചോല സ്വദേശി മനോജ് ശിവനാ(39)ണ് അറസ്റ്റിലായത്.
സ്‌കൂളിൽ നടന്ന കൗൺസലിംഗിനിടെ പെൺകുട്ടി അതിക്രമ വിവരം പറയുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 15-നാണ് കേസിനാസ്പദമായ സംഭവം. വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി മാനന്തവാടി സബ്ജയിലിൽ റിമാൻഡിലാണ്.