ദുബായ്- ഞാൻ ജയിലിൽ അല്ലെന്നും ദുബായിൽ ഉണ്ടെന്നും നടനും ഫാഷൻ മോഡലുമായ ഷിയാസ് കരീം. കഴിഞ്ഞ ദിവസമാണ് ഷിയാസിനെതിരെ യുവതി പീഡന പരാതി ഉന്നയിച്ചത്. തന്നെ ബലാത്സംഗം ചെയ്തുവെന്നും ഗർഭഛിദ്രം നടത്തിയെന്നും ആരോപിച്ചാണ് യുവതി കേസ് നൽകിയത്.
വെടിയൊച്ച കേട്ടുവെന്ന് പറഞ്ഞ് ചിലർ തനിക്ക് എതിരെ കേസ് നൽകിയെന്നും ഇത്തരത്തിലുള്ള വാർത്തകൾ നൽകരുതെന്നും ഷിയാസ് പറഞ്ഞു. ദുബായിൽ നല്ല അരി കിട്ടുമെന്ന് അറിഞ്ഞിട്ട് വന്നതാണെന്നും നാട്ടിലെത്തി എല്ലാവർക്കും തരാമെന്നും ഇയാൾ പറയുന്നു.
ഷിയാസ് കരീമിനെതിരെ ചന്തേര പോലീസാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. ജിമ്മിൽ പരിശീലകയായ യുവതിയെ ഷിയാസ് പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്തു എന്നുമായിരുന്നു പരാതി. വിവാഹ ബന്ധം വേർപിരിഞ്ഞ 32 കാരിക്ക് വിവാഹവാഗ്ദാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. ഷിയാസ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്.