ആലപ്പുഴ - നെൽ കർഷകനെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാനം നീലുകാട് ചിറയിൽ രാജപ്പനെ(80)യാണ് വീടിനോട് ചേർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സാമ്പത്തിക ബുദ്ധിമുട്ടും മകന്റെ അസുഖത്തെ തുടർന്നുള്ള മനോവിഷമവും ഉണ്ടായിരുന്നതായി പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.