സിംഗപ്പൂര്‍- ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് സ്ത്രീയുടെ കവിളില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്ത 54 കാരനായ ഇന്ത്യന്‍ വംശജനായ അഭിഭാഷകനെതിരെ കേസെടുത്തു. സിംഗപ്പൂരിലെ സൗത്ത് ബ്രിഡ്ജ് റോഡിലെ ക്ഷേത്രത്തിലായിരുന്നു സംഭവം.
ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തില്‍ വെച്ച് സ്ത്രീയുടെ കവിളില്‍ അടിക്കുകയും പൊതുസ്ഥലത്ത് അനാശാസ്യമായി പെരുമാറിയതിനും ഉപദ്രവിച്ചതിനും രവി മാടസാമിക്കെതിരെ കോടതയില്‍ നാല് വകുപ്പുകളാണ് ചുമത്തിയത്.
രവിക്കെതിരെ ചുമത്തിയ മറ്റ് രണ്ട് കുറ്റള്‍ പീഡനം തടയുന്നതിനുള്ള സംരക്ഷണ നിയമപ്രകാരമാണ്. അസഭ്യം വിളിച്ചതിനും അസഭ്യമായ ഭാഷ ഉപയോഗിച്ചതിനും അഭിഭാഷകന്‍ പ്രതിയാണെന്ന് സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ക്ഷേത്രത്തിലെ മറ്റൊരു സ്ത്രീയെ വേശ്യയെന്ന് വിളിക്കുന്നതിന് മുമ്പ്, പഗോഡ സ്ട്രീറ്റിലെ ഒരു പുരുഷനെ തമിഴില്‍ അസഭ്യം പറഞ്ഞുവെന്നും അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചുവെന്നും പറയുന്നു. സമാനമായ മറ്റ് രണ്ട് കുറ്റങ്ങള്‍ ചുമത്തിയ രവിയെ മെഡിക്കല്‍ പരിശോധനയ്ക്കായി ശനിയാഴ്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ റിമാന്‍ഡ് ചെയ്തു.
സെപ്തംബര്‍ 29 ന് വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 12 ന് യിയോ ചു കാങ് എംആര്‍ടി സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് സെല്‍വരാജ ടി മുനിയാണ്ടിയുടെ മുഖത്ത് അടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു.
20 വര്‍ഷമായി അഭിഭാഷകനായ രവി, അറ്റോര്‍ണി ജനറലിനോടും അറ്റോര്‍ണി ജനറലിന്റെ ചേംബറിലെയും ലോ സൊസൈറ്റിയിലെയും ഉദ്യോഗസ്ഥരോടും അനുചിതമായി പെരുമാറിയതിന് അഞ്ച് വര്‍ഷത്തെ പരമാവധി സസ്‌പെന്‍ഷന്‍ അനുഭവിക്കുകയാണ്.
2020ല്‍ അപ്പീല്‍ കോടതി തന്റെ കക്ഷിയുടെ വധശിക്ഷ റദ്ദാക്കിയതിന് ശേഷമാണ് സാമൂഹികരാഷ്ട്രീയ വെബ്‌സൈറ്റായ ഓണ്‍ലൈന്‍ സിറ്റിസണ്‍, ഫേസ്ബുക്ക് എന്നിവയില്‍ അദ്ദേഹം നടത്തിയ അഭിപ്രായങ്ങളില്‍ നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. ഇന്ത്യന്‍ വംശജനായ നിയമമന്ത്രി കെ ഷണ്‍മുഖത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് 2020 ഡിസംബറില്‍
അഭിഭാഷകനെതിരെ ക്രിമനില്‍ കേസെടുത്തിരുന്നു, എന്നാല്‍ അറ്റോര്‍ണി ജനറലിന്റെ ചേംബര്‍ പിന്നീട് കുറ്റം പിന്‍വലിക്കുകയും പകരം രവിക്ക് സോപാധിക മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ടില്‍ പറയുന്നു.