Sorry, you need to enable JavaScript to visit this website.

മെസ്സിയോ ക്രിസ്റ്റിയാനോയോ, ആരെ ടീമിലെടുക്കും?

ലിയണല്‍ മെസ്സിയെയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെയും താരതമ്യം ചെയ്ത് ഈയിടെ തന്റേതായി പുറത്തുവന്ന പരാമര്‍ശത്തെക്കുറിച്ച് അത്‌ലറ്റിക്കൊ മഡ്രീഡ് കോച്ച് ഡിയേഗൊ സെമിയോണി വിശദീകരിച്ചു. രണ്ടു കളിക്കാരില്‍ മികച്ചത് മെസ്സി തന്നെയാണെന്നാണ് എപ്പോഴും താന്‍ കരുതുന്നതെന്ന് അര്‍ജന്റീനക്കാരനായ സെമിയോണി അടിവരയിട്ടു. എന്നാല്‍ എന്നാല്‍ വലിയ പ്രതിഭകളില്ലാത്ത ടീമില്‍ കൂടുതല്‍ തിളങ്ങാന്‍ സാധ്യത ക്രിസ്റ്റ്യാനൊ ആണെന്നും സെമിയോണി പറഞ്ഞു. 
ഇവരിലൊരാളെ ടീമിലെടുക്കേണ്ട അവസ്ഥ വന്നാല്‍ മിക്കവാറും മെസ്സിയെയായിരിക്കും ഞാന്‍ പരിഗണിക്കുക. എന്നാല്‍ സാധാരണ കളിക്കാര്‍ മാത്രമുള്ള ടീമിലേക്ക് ഇവരിലൊരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ക്രിസ്റ്റ്യാനൊ ആയിരിക്കും കൂടുതല്‍ ഗുണം ചെയ്യുക. മികച്ച കളിക്കാര്‍ ചുറ്റുമുണ്ടെങ്കില്‍ മെസ്സിയാണ് ഭേദം -സെമിയോണി പറഞ്ഞു.
ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ ഇതുവരെ ഒരു ഗോള്‍ പോലുമടിക്കാനാവാതിരുന്ന ഇരുവരും പുതിയ സീസണില്‍ രണ്ട് ലീഗുകളിലാണ്. ഒരു പതിറ്റാണ്ടോളമായി സ്പാനിഷ് ലീഗില്‍ നിരന്തരം മുഖാമുഖം വരുന്ന അവര്‍ ഇനി കൊമ്പുകോര്‍ക്കുന്നത് അപൂര്‍വമായിട്ടാവും. ഈ സീസണില്‍ യുവന്റസിലേക്ക് ക്രിസ്റ്റ്യാനൊ ചേക്കേറിയിരിക്കുകയാണ്.

Latest News