ആലുവ- അദ്വൈതാശ്രമത്തില്‍ മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. കോലഞ്ചേരി ചക്കുങ്ങല്‍ വീട്ടില്‍ അജയകുമാര്‍ (42) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്. കഴിഞ്ഞ 11ന് ജയില്‍ മോചിതനായ ഇയാള്‍ 15ന് രാവിലെ ഏഴു മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടര്‍ന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നുകളയുകയായിരുന്നു.
മോഷണ മുതല്‍ ഇതര സംസ്ഥാനക്കാരായ ആക്രി പെറുക്കുന്ന തൊഴിലാളികള്‍ക്ക് വിറ്റു. മോഷണം നടത്തിക്കിട്ടുന്ന കാശു കൊണ്ട് ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കലാണ് പതിവ്. ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
ഇന്‍സ്‌പെക്ടര്‍ എം. എം. മഞ്ജുദാസ്, എസ്. ഐമാരായ എസ്. എസ് ശ്രീലാല്‍, കെ. ആര്‍. മുരളീധരന്‍, എ. എസ്. ഐ പി. എസ്. സാന്‍വര്‍, സി. പി. ഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ. എം. മനോജ് തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.