ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് 24 വര്‍ഷത്തിനു ശേഷം കപില്‍ദേവ് വീണ്ടും ഇന്ത്യന്‍ കുപ്പായമിടുന്നു. ക്രിക്കറ്റിലല്ല മുന്‍ ഇന്ത്യന്‍ രോമാഞ്ചത്തിന്റെ തിരിച്ചുവരവ്, ഗോള്‍ഫിലാണ്. ഒക്ടോബറില്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യാ പസഫിക് സീനിയേഴ്‌സ് ഗോള്‍ഫിനുള്ള ടീമിലാണ് കപില്‍ദേവിന് സ്ഥാനം ലഭിച്ചത്. വീണ്ടും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടിയതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും രാജ്യത്തിനു കളിക്കുന്നതിനെക്കാള്‍ വലിയ സന്തോഷം ഒന്നിനും നല്‍കാനാവില്ലെന്നും അമ്പത്തൊമ്പതുകാരന്‍ പറഞ്ഞു.
ഈ മാസമാദ്യം ഗ്രെയ്റ്റര്‍ നോയ്ഡയില്‍ നടന്ന അഖിലേന്ത്യാ സീനിയേഴ്‌സ് ഗോള്‍ഫിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കപിലിനെ ഇന്ത്യന്‍ ടീമിലെടുത്തത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം മൂന്നു വര്‍ഷത്തോളം കഠിനാധ്വാനം ചെയ്താണ് ഗോള്‍ഫില്‍ സ്ഥാനമുറപ്പിച്ചതെന്നും അത് വിജയമായതില്‍ സന്തോഷമുണ്ടെന്നും കപില്‍ പറഞ്ഞു. മറ്റു തിരക്കുകള്‍ക്കിടയില്‍ കളിക്കാന്‍ സമയം കിട്ടുന്നില്ലെന്നതാണ് ഇപ്പോള്‍ പ്രധാന പ്രശ്‌നമെന്ന് ഹരിയാന ഹറികെയ്ന്‍ പറഞ്ഞു. അമിത് ലുത്‌റ, റിഷി നാരായണ്‍ തുടങ്ങിയവരും ആറംഗ ടീമിലുണ്ട്.