ദുബായ്- ഐഫോണ്‍ വേഗം കിട്ടാന്‍ സാധാരണ വിലയേക്കാള്‍ 1,000 ദിര്‍ഹം അധികമായി നല്‍കാന്‍ തയാറായി യു.എ.ഇയിലെ ഐഫോണ്‍ പ്രേമികള്‍. ദുബായിലെ പല പ്രാദേശിക മൊബൈല്‍ സ്‌റ്റോറുകള്‍ക്കും സെപ്റ്റംബര്‍ 22ന്റെ ഡെലിവറിക്ക് മുമ്പുതന്നെ കനത്ത ഓര്‍ഡറുകള്‍ രേഖപ്പെടുത്തുന്നു. ഐഫോണ്‍ 15 ആദ്യമായി സ്വന്തമാക്കിയവരില്‍ ഒരാളെന്ന പദവിക്കായാണ് അധിക തുക നല്‍കാനുള്ള സന്നദ്ധത.
'പുതിയ മോഡലിന്റെ ലഭ്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് നിരവധി അന്വേഷണങ്ങള്‍ ലഭിച്ചു, ആദ്യ ദിവസം ഫോണ്‍ ലഭിക്കുന്നതിന് അധിക പണം നല്‍കാമെന്ന് നിരവധി പേര്‍ ഞങ്ങളോട് പറഞ്ഞിതായി ഫോണ്‍ ലൈന്‍ മാനേജര്‍ മൊയ്തീന്‍ മുസ്തഫ പറഞ്ഞു.
ഐഫോണ്‍ 15 പ്രീബുക്ക് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് ആരംഭിച്ചത്. ആദ്യ ഡെലിവറി കിട്ടുന്ന വിധം ന്ന് റിസര്‍വ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ആദ്യ ദിവസം തന്നെ കുറച്ച് അധികം തുക നല്‍കി ഒരെണ്ണം വാങ്ങാന്‍ പദ്ധതിയിടുന്നതായും കറാമ നിവാസിയായ ബിലാല്‍ അഹമ്മദ് പറഞ്ഞു.