കൊല്ലം-ഉപജീവനത്തിനായി മീന്‍ വില്‍പന നടത്തിയ കോളേജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റിഡിയില്‍. കൊല്ലം സ്വദേശി സിയാദിനെയാണ് പിടികൂടിയത്. കേസില്‍ ഗുരുവായൂര്‍ ചെറായിയിലെ പയ്യനാട്ടയില്‍ വിശ്വനാഥനെ(42) കോടതി റിമാന്‍ഡ് ചെയ്തു. ഹനാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിശ്വനാഥന്‍ സമൂഹമാധ്യമങ്ങളില്‍ ഉന്നയിച്ചതെന്നു പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ രൂക്ഷമായി അധിക്ഷേപിച്ച പത്തു പേരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.