ജിദ്ദ - മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ മാസം 29 ന് ജിദ്ദവസീരിയ അല്‍താ ഊന് സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇരുപതാമത് സിഫ് ഈസ് ടീ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളുടെ ഫിക്‌സചര്‍ ജിദ്ദയിലെ കലാ കായിക സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരും സിഫ് ഭാരവാഹികളും ക്ലബ്ബ് മെമ്പര്‍മാരും പങ്കെടുത്ത ജിദ്ദ റമാദ ഹോട്ടലില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ഫിക്‌സചര്‍ പ്രകാശനം നിര്‍വഹിച്ചത്. സിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാട് സ്വാഗതമാശംസിച്ച ചടങ്ങില്‍ സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര അദ്യക്ഷനായിരുന്നു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ വൈസ് പ്രസിഡണ്ട് അഷ്‌റഫ് മൊയ്ദീന്‍ യോഗം ഉത്ഘാടനം നിര്‍വ ഹിച്ചത്.
ഗള്‍ഫ് മേഖലയില്‍ തന്നെ പ്രവാസി മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘമേറിയ ടൂര്‍ണമെന്റ് എന്ന് വിശേഷിപ്പിക്കാവുന്ന സിഫ് ടൂര്‍ണമെന്റില്‍ ഇത്തവണ 11 ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന മത്സരങ്ങളില്‍ എ ബിഡി എന്നീ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകള്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദേശീയ അന്തര്‍ ദേശീയ കളിക്കാര്‍ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും.
അബ്ദുള്‍റഹിമാന്‍(എം. ഡി ഷിഫ ജിദ്ദ പോളിക്ലിനിക്ക് ), റഹീം പത്തുതറ(എം. ഡി പ്രിന്റക്‌സ്) ,മുഹമ്മദ് (അല്‍ ഹര്‍ബി സ്വീറ്റ്‌സ്), സിഫ് മുന്‍ പ്രസിഡന്റ് ഹിഫ്‌സുറഹ്മാന്‍, കെഎംസിസി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ഒഐസിസി ജനറല്‍ സെക്രട്ടറി സകീര്‍ എടവണ്ണ , ഷിബു തിരുവനന്തപുരം (നവോദയ രക്ഷാധികാരി )സലാഹ് കാരാടന്‍, മുഷ്താഖ് മുഹമ്മദലി വിപി,സിഫ് വൈസ് പ്രസിഡന്റ് അയൂബ് മുസ്ലിയാരകത്ത്, മുന്‍ മലപ്പുറം ജില്ലാ ഫുട്ബാള്‍ ടീം കോച്ച് സീ.പീ.എം. ഉമ്മര്‍കോയ ഒതുക്കുങ്ങല്‍, സാദിഖ് അലി തുവ്വൂര്‍ (പ്രസിഡണ്ട് ജിദ്ദ മീഡിയ ഫോറം) സിഫ് രക്ഷാധികാരി നാസര്‍ ശാന്തപുരം, സിഫ് സെക്രട്ടറി അബു കട്ടുപ്പാറ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു
വൈസ് പ്രസിഡണ്ട് ഷബീര്‍ അലി ലവ യും സെക്രട്ടറിമാരായ അബുകട്ടുപ്പാറയും അന്‍വര്‍ വല്ലാഞ്ചിറയും രൂപ പ്പെടുത്തിയ ഫിക്ച്ചര്‍ ലോട്ട് സിസ്റ്റം ഫിഫ
ഫുട്‌ബോള്‍ ലോട്ടിങ് സമ്പ്രദായത്തോട് സാമ്യമായതും ഉയര്ന്ന നിലവാരം പുലര്‍ത്തിയതുമായിരുന്നു. ഡിബി ഡിവിഷനുകളുടെ ഗ്രൂപ് വിഭജനത്തിന്റെ ലോട്ടുകള്‍ എടുത്തത് ഇന്ത്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളായ ഇരട്ട സഹോദാരന്മാരായ ലാസിന്‍ മുജീബ്, സിമ്രാന്‍ മുജീബ് എന്നിവരും,എ ഡിവിഷന്‍ ടീമുകളുടെ ലോട്ടുകള്‍
എടുത്തത് സിഫ് സ്‌പോണ്‍സര്‍മാരായ അഷ്‌റഫ് മൊയ്ദീന്‍ റഹീം പത്തുതറ, അബ്ദുറഹ്മാന്‍(ഷിഫ ) ശാഫി (പവര്‍ ഹൗസ് ) സാദിഖ് അലി തുവ്വൂര്‍ എന്നിവരായിരുന്നു. ചടങ്ങിലെ മുഖ്യ ആകര്‍ഷണമായ ടൂര്‍ണമെന്റിന്റെ ട്രോഫി അനാവരണം ചെയ്തത് പ്രസിഡണ്ട് ബേബി നീലാംബ്രയായിരുന്നു. ജിദ്ദയിലെ അറിയപ്പെടുന്ന കോറിയോഗ്രാഫര്‍ അന്‍ഷിഫ് അണിയിച്ചൊരുക്കിയ പ്രധാന ആകര്ഷണമായിരുന്ന ഡാന്‍സുകളില്‍ നിലാം നൗഫല്‍, അരീബ് അയ്യൂബ്, റിഷാന്‍ റിയാസ്, ഷയാന്‍ റിയാസ്, ഷാദിന്‍ റഹ്മാന്‍, ഷെറിന്‍ സുബൈര്‍, റിമ ഷാജി, നസ്‌റിന്‍, സാറാ ലത്തീഫ്, മര്‍വാ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
അരീബ് ഉസ്മാന്‍ ന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വന്റാഹെഡ്‌സ് മ്യൂസിക് ബാന്‍ഡില്‍...റയാന്‍ മന്‍സൂര്‍, സിദ്ധാര്‍ഥ് മുരളി, റിഹാന്‍ മന്‍സൂര് , സംഗീത അദ്യാപകന്‍ ഗഫാര്‍ എന്നിവര്‍ പങ്കെടുത്തു. മിര്‍സാ ശരീഫ്, നൂഹ് ബീമാപള്ളി, ഡോക്ടര്‍ ഹാരിസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സിഫ് ട്രഷറര്‍ നിസാം പാപ്പറ്റ നന്ദി പ്രകാശിപ്പിച്ച യോഗം കെ. സി. മന്‍സൂര്‍, അന്‍വര്‍ കരിപ്പ, റഹീം വലിയോറ, ഷഫീഖ് പട്ടാമ്പി, സഹീര്‍ പുത്തന്‍, യാസര്‍ അറഫാത്ത് എന്നിവര്‍ നിയന്ത്രിച്ച പരിപാടിയില്‍ ഷെറിന്‍ ഫവാസ്, അബുസുബ്ഹാന്‍ എന്നിവര്‍ അവതാരകര്‍ ആയിരുന്നു.