വളാഞ്ചേരി- തനിക്ക് ഉപഹാരമായി ലഭിച്ച വജ്രമോതിരം പഠനത്തിനുശേഷം മീന്‍വില്‍പനയിലുടെ കേരളത്തിന്റെ അഭിമാനമായി മാറിയ ഹനാന് സമ്മാനിക്കുമെന്ന് തദ്ദേശ സ്വയംഭരണ ന്ത്രി ഡോ. കെ.ടി. ജലീല്‍ പ്രഖ്യാപിച്ചു.
വളാഞ്ചേരി കവിത ജ്വല്ലറിയില്‍നിന്ന് ലഭിച്ച മോതിരമിണ് മന്ത്രി ഹനാന് നല്‍കുന്നത്.
ജ്വല്ലറി പെണ്‍കുട്ടികള്‍ക്കായി നടപ്പാക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് മന്ത്രിക്ക് ഉപഹാരം ലഭിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് ജ്വല്ലറി മാനേജ്മെന്റ് ഒരു ഉപഹാരം സമ്മാനിക്കുകയാണ് എന്ന് അനൗണ്‍സ് ചെ്താണ് കവര്‍ നല്‍കിയത്. കവര്‍ തുറന്നുനോക്കിയ ഉടന്‍ മന്ത്രി പ്രഖ്യാപനം നടത്തുകയായിരുന്നു.
'ഇവര്‍ സന്തോഷത്തോടെ എനിക്ക് സമ്മാനിച്ച ഈ ഉപഹാരം കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് തിങ്കളാഴ്ചതന്നെ ഹനാന്‍ പഠിക്കുന്ന തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലെത്തി ആ മിടുക്കിക്കുട്ടിക്ക് കൈമാറും'- മന്ത്രി പറഞ്ഞു.