Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യൂസ്ഡ് കാര്‍ വാങ്ങുന്നുണ്ടോ... നിശ്ചയമായും ഇത് വായിക്കുക

തിരുവനന്തപുരം- സ്വന്തമായൊരു കാര്‍ എന്നത് പലരുടെയും സ്വപ്നമാവും. അവരില്‍ പലരേയും ചിന്തിപ്പിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അടുത്ത ഓപ്ഷനായി  സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ അല്ലെങ്കില്‍ യൂസ്ഡ് കാറുകള്‍ ആയിരിക്കും നമ്മുടെ മനസിലേക്ക് വരുന്നത്.
ഇങ്ങനെ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചില വസ്തുതകള്‍ പ്രത്യേകം പരിശോധിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്ടം തന്നെയാവും ഫലം. പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതൊരു നഷ്ടക്കച്ചവടമായി മാറും. മാത്രമല്ല ചിലപ്പോള്‍ അപകടങ്ങള്‍ക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം. കേസില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വാങ്ങി പുലിവാല് പിടിക്കുകയും ചെയ്യും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ വാഹനം കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിര്‍ബന്ധമായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) തുണ വെബ്‌പോര്‍ട്ടലിലെ VEHICLE NOC  വഴി ലഭ്യമാണ്. തുണ വെബ് പോര്‍ട്ടലിലെ VEHICLE NOC ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ വെഹിക്കിള്‍ എന്‍ക്വയറി റിപ്പോര്‍ട്ട് ലഭിക്കുന്നതാണ്.  
ഇതിനായി തുണ വെബ് പോര്‍ട്ടലിലെ VEHICLE NOC ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
Digital Police Citizen Services എന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഛഠജ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക.
ഈ പേജില്‍ പേര്, വാഹനത്തിന്റെ ഇനം, രജിസ്‌ട്രേഷന്‍ നമ്പര്‍, ചേസിസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ നല്‍കി
സെര്‍ച്ച് ചെയ്താല്‍ Vehcile Enquiry Report ലഭിക്കും.
തുണ പോര്‍ട്ടല്‍
thuna.keralapolice.gov.in

 

Latest News