Sorry, you need to enable JavaScript to visit this website.

ഗ്രീഷ്മയെ ജയില്‍ മാറ്റിയത് സഹതടവുകാരുടെ പരാതിപ്രകാരമെന്ന് സൂചന

തിരുവനന്തപുരം - കാമുകന്‍ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് മാറ്റിയത് സഹതടവുകാര്‍ നല്‍കിയ പരാതി പ്രകാരമാണെന്ന് സൂചന. ജയില്‍ സൂപ്രണ്ട് ഇക്കാര്യം നിഷേധിച്ചു. മാവേലിക്കര സബ് ജയിലിലേക്കാണ് മാറ്റിയത്. 

ജയിലില്‍ ആളുകള്‍ കൂടുമ്പോള്‍ പഴയ തടവുകാരില്‍ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്‌ക്കൊപ്പം 3 പേരെയും മറ്റു ജയിലുകളിലേക്ക് മാറ്റിയതായും സൂപ്രണ്ട് പറഞ്ഞു. ചിലരെ അവരുടെ അഭ്യര്‍ഥന പ്രകാരമാണ് മാറ്റിയത്. മറ്റു ജയിലുകളിലുണ്ടായിരുന്നവരെ അട്ടകുളങ്ങരയിലേക്കും മാറ്റിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായതു മുതല്‍ ഗ്രീഷ്മ അട്ടകുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാര്‍ എന്നിവരും കേസിലെ പ്രതികളാണ്. സിന്ധുവും നിര്‍മല്‍കുമാറും ജാമ്യത്തിലിറങ്ങി. 2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മ വിഷം കലര്‍ത്തി നല്‍കിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോണ്‍ മരിച്ചത്.

 

Latest News