റിയാദ്- കോഴിക്കോട് ഇടിയങ്ങര പരപ്പിൽ സ്വദേശി ബൈത്തുൽ ത്വയ്ബയിൽ ടി.കെ.അഷ്‌റഫ് (65) റിയാദിൽ നിര്യാതനായി. വർഷങ്ങളായി ശിഫ സനാഇയ്യയിൽ ജോലി ചെയ്തു വരികയാണ്. പരപ്പിൽ കേനോൺ സ്റ്റുഡിയോ മുൻ ഫോട്ടോഗ്രാഫറായിരുന്നു. ഭാര്യ: ആരിഫ. മക്കൾ: ലിമ, ലഹൻ, ലന. മരുമക്കൾ: ജലീൽ, നദ. സഹോദരങ്ങൾ: റഷീദ്, ഇസ്മായിൽ, അനസ്, സുൽഫീക്കർ, മുജീബ്, സാജിദ് (ഖത്തർ), സക്കീന, റജീന, പരേതനായ അബ്ദുൽ ലത്തീഫ് (പിങ്കി റെഡിമെയ്ഡ്). നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.