Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ 1.15 കോടിയുടെ സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം 115 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു.ദുബായിൽ,ഷാർജ എന്നിവ ഇടങ്ങളിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശികളായ രണ്ടു യാത്രക്കാരിൽ നിന്നായിട്ടാണ് സ്വർണം കണ്ടെടുത്തത്.പിടിച്ച സ്വർണ്ണത്തിൻറെ മൊത്തം തൂക്കം 2408.22 ഗ്രാം ആണ് .

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്ന് വന്നിറങ്ങിയ കോഴിക്കോട് സ്വദേശി അബ്ദുറഫ് എന്ന യാത്രക്കാരനിൽ നിന്നാണ് 51 ലക്ഷം രൂപ വിലയുള്ള 1060.41 ഗ്രാം സ്വർണം പിടിച്ചത്.പിടിച്ച സ്വർണം  നാല് ക്യാപ്സ്യൂലുകൾ ആക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി ഫൈജാസ് എന്ന യാത്രക്കാരിൽ നിന്നാണ് 64 ലക്ഷം രൂപ വിലയുള്ള 1347.810 ഗ്രാം സ്വർണ്ണം പിടിച്ചത്.സ്വർണ്ണം കുഴമ്പ് രൂപത്തിൽ ആക്കി ജീൻസിന്റെ അടിയിൽ അരക്കെട്ട് ഭാഗത്ത് ഉണ്ടാക്കിയ രണ്ട് പാളികളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്ത് ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്തു വരുന്നു.ഇവരുടെ പേരിൽ ഇന്ത്യൻ കസ്റ്റം ആക്ട് -1962 അനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്.

Latest News