അബഹ - കൊലക്കേസ് പ്രതിയായ സൗദി പൗരന് അസീർ പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യെമനി പൗരൻ അലവി അലി സ്വാലിഹ് അൽബർമാനിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഹുസൈൻ ബിൻ ഹാമിദ് അൽറശാദി അൽഖഹ്ത്താനിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.