ജിദ്ദ - തായ്‌ലന്റിലുണ്ടായ വാഹനാപകടത്തിൽ രണ്ടു സൗദി ടൂറിസ്റ്റുകൾക്ക് പരിക്കേറ്റു. തായ്‌ലന്റിലെ ഫുകെറ്റ് ഗവർണറേറ്റിലെ പ്രധാന റിസോർട്ട് നഗരമായ പാട്ടോംഗിലാണ് സൗദി വിനോദ സഞ്ചാരികൾ വാഹനാപകടത്തിൽ പെട്ടത്. പോലീസും ആംബുലൻസ് സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് നീക്കി. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നു. ഡ്രൈവർക്കെതിരെ പോലീസ് നിയമാനുസൃത നടപടികൾ സ്വീകരിച്ചു.