തിരുവനന്തപുരം - കേരള പബ്ലിക് സർവീസ് കമ്മിഷൻ സെപ്തംബർ 18ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി വ്യക്തമാക്കി.