Sorry, you need to enable JavaScript to visit this website.

ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തും വീണാ ജോര്‍ജിനെ മാറ്റില്ല, എല്‍ ഡി എഫ് കണ്‍വീനര്‍

തിരുവനന്തപുരം - ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തുമെന്നും വീണാ ജോര്‍ജിനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും 
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മന്ത്രി വീണാ ജോര്‍ജിനെ മാറ്റുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചര്‍ച്ച ചെയ്യുകയോ കൈക്കൊള്ളുകയോ ചെയ്തിട്ടില്ലാത്ത തീരുമാനമാണ് ഇതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
നവംബറില്‍ നടക്കാന്‍ പോകുന്ന പുനഃസംഘടനയില്‍ ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും , ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജുവും മന്ത്രി സ്ഥാനത്ത് നിന്ന് മാറുമെന്നും. പകരം മുന്‍ ധാരണ പ്രകാരം കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.  എല്ലാ ഘടകകക്ഷികള്‍ക്കും തുല്യ പരിഗണനയുള്ള മുന്നണിയാണ് എല്‍ ഡി എഫെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. എല്‍ ഡി എഫ് സര്‍ക്കാര്‍ 2021 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ചില ധാരണകളുണ്ടായിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞ്, ഇപ്പോഴത്തെ കണക്ക് പ്രകാരം നവംബറോടെയാകും ധാരണ പ്രകാരമുള്ളവരെ മന്ത്രിമാരാക്കുന്നത്. സി പി എമ്മിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News