ന്യൂഡൽഹി - മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ: 'അതു നിങ്ങൾ കൊണ്ടു നടക്ക്' എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയപ്പോഴാണ് ഡൽഹിയിലെ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയോടെ വിവാരമ ആരാഞ്ഞത്. അപ്പോഴാണ് അത് നിങ്ങൾ കൊണ്ട് നടക്ക് എന്നുപറഞ്ഞ് ചോദ്യങ്ങളോട് കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ലെന്ന സമീപനം സ്വീകരിച്ചത്.
സർക്കാർ രണ്ടര വർഷം പൂർത്തിയാകുന്ന നവംബറിൽ മുൻ ധാരണയനുസരിച്ച് അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനത്തുനിന്ന് മാറി യഥാക്രമം കടന്നപ്പള്ളി രാമചന്ദ്രനും കെ.ബി ഗണേഷ്‌കുമാർ പുതുതായി മന്ത്രിമാരായി ചുമതലയേൽക്കേണ്ടതുണ്ട്. ഇതോടൊപ്പം മുഖം മിനുക്കലെിന്റെ ഭാഗമെന്നോണം സി.പി.എം മന്ത്രിമാർക്കും സ്ഥാനചലനം ഉണ്ടാകുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും സി.പി.എം ഇത് തള്ളിയിരുന്നു.