നാദാപുരം - നിപയുടെ ലക്ഷണത്തെ തുടര്‍ന്ന് നാദാപുരത്ത് നിന്ന് 13 കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ശക്തമായ പനിയും ചുമയും അനുഭവപ്പെട്ട കക്കംവെള്ളി സ്വദേശിയെയാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ടെലികോളിലൂടെ രോഗിയുമായി സംസാരിക്കുകയും ഇയാള്‍ പറഞ്ഞ ലക്ഷണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. മരുതോങ്കരയില്‍ നിപ ബാധിച്ച് മരിച്ച ആളുടെ സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗമാണ് കുട്ടി.