ദോഹ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റിയുടെയും ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെയും (ലെഖ്വിയ) സഹകരണത്തോടെ കടല്‍മാര്‍ഗം രാജ്യത്തേക്ക് ഗണ്യമായ അളവില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടല്‍മാര്‍ഗം രാജ്യത്തേക്ക് കടത്തുക എന്ന ഉദ്ദേശത്തോടെ നിരോധിത ലഹരിവസ്തുക്കള്‍ രാജ്യത്തിന്റെ തീരത്ത് ഉപേക്ഷിച്ചതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തതെന്ന് എംഒഐ പറഞ്ഞു