കരിപ്പൂർ (മലപ്പുറം) - കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ മഴ കാരണത്താൽ കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കോയമ്പത്തൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടർന്ന് വഴി തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് വിമാനം കരിപ്പൂരിൽ തന്നെ ഇറക്കുമെന്ന് കാലിക്കറ്റ് എയർപോർട്ട് അധികൃതർ പറഞ്ഞു.