റിയാദ്/ പ്രാഗ് - ചെക്കോസ്ലോവാക്യയിൽ ഇന്നലെ സമാപിച്ച 50 ാമത് അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിന്റെ മെഡൽദാന ചടങ്ങിൽ ജൂത വിരോധം പരസ്യമായി പ്രകടിപ്പിച്ച് സൗദി താരം ശ്രദ്ധേയനായി. ഒളിമ്പ്യാഡിൽ വെള്ളിമെഡൽ ജേതാവായ ബദർ അൽമുൽഹിം ആണ് സൗദി പതാക ഇസ്രായേലിന്റെ പതാകയിൽനിന്ന് അകറ്റി പിടിച്ചത്. നിരപരാധികളായ ഫലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തുന്ന നരാധമന്മാരോടുള്ള വെറുപ്പ് പ്രകടിപ്പിച്ച താരത്തിന്റെ രോക്ഷം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന മത്സരമാണ് കെമിസ്ട്രി ഒളിമ്പ്യാഡ്.