Sorry, you need to enable JavaScript to visit this website.

ഫുട്‌ബോളിനു പകരം മയ്യിത്തുകള്‍ തേടി പോകാന്‍ കാരണമുണ്ട്; വിഡിയോ കാണാം

ഹസൻ അൽബുഹൈരി

റിയാദ്- സിരകളിൽ ലഹരി നിറക്കുന്ന ഫുട്‌ബോൾ മൈതാനിയിൽനിന്ന് മയ്യിത്ത് പരിപാലനത്തിലേക്ക് വഴി നടന്ന കഥ പറയുകയാണ് സൗദി പൗരൻ ഹസൻ അൽബുഹൈരി. ദീർഘകാലം കളിക്കാരനായും പിന്നീട് അന്താരാഷ്ട്ര റഫറിയുമായി ജീവിച്ച തന്നെ മാറ്റി ചിന്തിപ്പിച്ചത് അൽഅഹ്‌ലി താരമായ അബ്ദുറഹ്മാൻ അബൂസൈഫിന് ഗ്രൗണ്ടിൽ സംഭവിച്ച ഗുരുതരമായ പരിക്കാണെന്ന് ഇദ്ദേഹം പറയുന്നു. ധാരാളം അപകടങ്ങൾക്ക് ഗ്രൗണ്ടിൽ സാക്ഷ്യം വഹിച്ചവനാണ് താൻ. പക്ഷേ, ആശുപത്രിയിലേക്ക് മാറ്റിയ അബുസൈഫിന് ഏറ്റ പരിക്ക് വഷളാകാൻ താനും കാരണക്കാരനായെന്ന് തോന്നൽ മനസ്സിൽ മായാതെ കിടന്നു. ഇതോടെ റിട്ടയർ ചെയ്യുകയാണെന്ന ഉറച്ച തീരുമാനം എല്ലാവരെയും താൻ അറിയിച്ചുവെന്ന് ഹസൻ പറഞ്ഞു. പിതാവിന്റെ മരണശേഷം അദ്ദേഹത്തിനെ കുളിപ്പിച്ച് കഫൻ ചെയ്തതിന് ശേഷം തന്റെ മാർഗം ഇതാണെന്നും ബോധ്യമായി. ഭാര്യയടക്കം നിരവധി പേർ ഇതിൽനിന്ന് മാറി നിൽക്കാൻ അഭ്യർഥിച്ചുവെങ്കിലും വഴങ്ങിയിട്ടില്ലെന്നും ഹസൻ അൽബുഹൈരി എം.ബി.സി ന്യൂസ് ചാനലിനോട് വ്യക്തമാക്കി. 

മയ്യിത്ത് പരിപാലനത്തിലേക്ക് തിരിഞ്ഞ മുൻ ഇന്റർനാഷണൽ റഫറി ഹസൻ അൽബുഹൈരി എം.ബി.സി ചാനലിനോട് സംസാരിക്കുന്നു

Latest News